ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി വി​വേ​ക് വി​ഹാ​റി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴ് ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി ഉ​ട​മ അ​റ​സ്റ്റി​ല്‍. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ആ​ശു​പ​ത്രി ഉ​ട​മ ഡോ.​ന​വീ​ന്‍ കി​ച്ചി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ന​വീ​ന്‍ കി​ച്ചി​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ അ​ഞ്ചു കു​ഞ്ഞു​ങ്ങ​ള്‍ ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്.

വി​വേ​ക് വി​ഹാ​റി​ല്‍ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ര​ണ്ട് നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ താ​ഴെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു ഓ​ക്സി​ജ​ന്‍ സി​ല​ണ്ട​റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ത​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ര്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.