ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്കു തീപിടിച്ചു; ഡ്രൈവർ രക്ഷപെട്ടു
Friday, September 6, 2024 12:16 PM IST
കൂത്താട്ടുകുളം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു. പുതുവേലി-കാഞ്ഞിരമല റോഡിൽ ഇന്ന് രാവിലെ 7.45നാണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്നും ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
പാസഞ്ചർ കാബിനിൽ നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം ഒതുക്കി നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കാബിൻ പൂർണമായി കത്തിനശിച്ചു.
തുടർന്ന് കൂത്താട്ടുകുളത്തുനിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.