മും​ബൈ: മ​ഹാ​രാ​ഷ്ട്രയിലെ താ​നെ ജി​ല്ല​യി​ലെ ഡോം​ബി​വ്‌ലി​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ ഉ​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. വെ​ള്ളി​യാ​ഴ്ച മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ 64 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റിരുന്നു. പ​രി​ക്കേ​റ്റ​വ​ര്‍ എ​യിം​സ്, നെ​പ്ട്യൂ​ണ്‍, ഗ്ലോ​ബ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഡോം​ബി​വ്‌ലി​യി​ലെ മ​ഹാ​രാ​ഷ്ട്ര ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ​മു​ച്ച​യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​മു​ദ​ന്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ വി​വി​ധ പ്ലാ​ന്‍റു​ക​ളി​ല്‍ അ​നു​ബ​ന്ധ പൊ​ട്ടി​ത്തെ​റി​ക​ളു​ണ്ടാ​യി.

കെ​മി​ക്ക​ല്‍ ക​മ്പ​നി​യു​ടെ നാ​ല് ബോ​യി​ല​റു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് വ​ന്‍ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ഡ്ര​മ്മു​ക​ള്‍ പൊ​ട്ടി സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു.

നാ​ലു കി​ലോ​മീ​റ്റ​റോ​ളം രാ​സ ദു​ര്‍​ഗ​ന്ധ​വും ചാ​ര​വും പ​ട​ര്‍​ന്നു. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, എ​സ്ഡി​ആ​ര്‍​എ​ഫ്, അ​ഗ്‌​നി​ശ​മ​ന സേ​ന എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.