കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് പി.​വി. സ​ത്യ​നാ​ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​രാ​തി​യു​മാ​യി ബി​ജെ​പി. സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ബി​ജെ​പി പ​രാ​തി ന​ൽ​കി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്ന് പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

എം. ​സ്വ​രാ​ജ്, എം. ​വി​ജി​ൻ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ ക​ലാ​പ ആ​ഹ്വാ​ന​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എം. ​സ്വ​രാ​ജ്, എം. ​വി​ജി​ൻ എ​ന്നി​വ​ർ സ​ത്യ​നാ​ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പോ​സ്റ്റ് തി​രു​ത്തി​യി​രു​ന്നു.