കൊ​ച്ചി: കു​സാ​റ്റി​ൽ നാ​ല് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സു​ര​ക്ഷാ വീ​ഴ്ച ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കും കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സു​ര​ക്ഷാ വീ​ഴ്ച ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ടെ​ക്ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഗീ​ത നി​ശ​യ്ക്കി​ടെ​യാ​ണ് ദാ​രു​ണ​സം​ഭ​വ​മു​ണ്ടാ​യ​ത്.

സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ലെ സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി അ​തു​ല്‍ ത​മ്പി, ര​ണ്ടാം വ​ര്‍​ഷ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് വി​ദ്യാ​ര്‍​ഥി​നി നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി ആ​ന്‍ റി​ഫ്റ്റ, കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​നി സാ​റാ തോ​മ​സ്, പാ​ല​ക്കാ​ട് മു​ണ്ടൂ​ർ സ്വ​ദേ​ശി ആ​ൽ​വി​ൻ ജോ​സ​ഫ് എ​ന്നി വ​രാ​ണ് മ​രി​ച്ച​ത്.