ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്ക് ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും മ​ക്ക​ളും മൊ​ഴി ന​ല്‍​ക​ണം.

ത​ട്ടി​പ്പു കേ​സി​ല്‍ ട്രം​പും ആ​ണ്‍​മ​ക്ക​ളും മൊ​ഴി ന​ല്‍​ക​ണ​മെ​ന്ന് ന്യൂ​യോ​ര്‍​ക്ക് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ട്രം​പി​ന്‍റെ മ​ക​ള്‍ ഇ​വാ​ന്‍​ക​യും സാ​ക്ഷി മൊ​ഴി ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ ആ​റി​നാ​ണ് ട്രം​പ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നു മു​മ്പാ​കെ ഹാ​ജ​രാ​കേ​ണ്ട​ത്.

ട്രം​പി​ന്‍റെ മ​ക്ക​ളു​ടെ മൊ​ഴി അ​തി​നു മു​മ്പു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ലു​ള്ള മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലാ​യി​രി​ക്കും ഇ​ത്.

അ​നു​കൂ​ല​മാ​യ വാ​യ്പ​ക​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ട്രം​പ് ത​ന്‍റെ സ്വ​ത്തു​ക്ക​ളു​ടെ മൂ​ല്യം വ​ര്‍​ധി​പ്പി​ച്ച​താ​യി ജ​ഡ്ജി ആ​ര്‍​ത​ര്‍ എ​ന്‍​ഗോ​റോ​ണ്‍ വി​ധി ക​ല്‍​പ്പി​ച്ചി​രു​ന്നു.

ബി​സി​ന​സ് രേ​ഖ​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ക്ക​ല്‍, ഇ​ന്‍​ഷു​റ​ന്‍​സ് ത​ട്ടി​പ്പ്, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ ആ​റ് കാ​ര്യ​ങ്ങ​ളി​ല്‍ ഊ​ന്നി​യാ​ണ് കേസിൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.