ലക്നോ: ഉത്തര്‍പ്രദേശില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.

ബഹ്‌റൈച്ചിലെ മസുപൂര്‍ ഗ്രാമത്തിലെ നന്‍പാറയിലാണ് സംഭവം. ഗ്രാമവാസികള്‍ നടത്തിയ ഘോഷയാത്രക്കിടെ അവര്‍ സഞ്ചരിച്ച വാഹനത്തിലിരുന്ന ഇരുമ്പ് കമ്പി വൈദ്യുത കടന്നുപോയ വയറുമായി കൂട്ടിമുട്ടിയാണ് അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.