പ്രഭുദേവ ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് ബ്രാൻഡ് അംബാസഡർ
Friday, July 25, 2025 11:36 PM IST
കോയന്പത്തൂർ: ഇലക്ട്രിക് ബ്രാൻഡായ ലൂക്കർ പുതുതായി വിപണിയിലിറക്കുന്ന കേബിൾസിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രനടനും നൃത്തസംവിധായകനുമായ പ്രഭുദേവ നിയമിതനായി.
ലൂക്കറിന്റെ കോയമ്പത്തൂരിലെ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറി സമുച്ചയത്തിൽ ഒരുലക്ഷം ചതുരശ്ര അടിയിൽ 160 കോടി രൂപ മുതൽമുടക്കിലാണ് എഐ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള വയർനിർമാണ ഫാക്ടറി ആരംഭിച്ചത്.
മികച്ച ഗുണനിലവാരവും കാര്യക്ഷമതയും ലൂക്കർ വയറുകൾ ഉറപ്പു നൽകുന്നു. ഫയർ സീറോ, ഇക്കോ ഗ്രീൻ എന്നീ രണ്ടു മോഡൽ വയറുകളാണ് ഇപ്പോൾ വിപണിയിൽ ഇറക്കുന്നത്. ആരംഭകാലം മുതൽ കമ്പനി പിന്തുടരുന്ന പ്രകൃതിയോടിണങ്ങിയ, പ്രകൃതിക്കു ദോഷംവരുത്താത്ത ഉത്പന്നങ്ങൾ നിർമിക്കുകയെന്ന നയത്തിൽ ഊന്നിയാണു വയറുകളും നിർമിക്കുന്നത്.
എല്ലാ ആവശ്യങ്ങൾക്കുമുള്ള വിവിധ നിറത്തിലും ഗേജിലുമുള്ള വയറുകൾ കന്പനി നിർമിക്കുന്നുണ്ട്. ഇപ്പോൾ വിപണിയിലുള്ള വയറുകളിൽ ഏറ്റവും ഫ്ലെക്സിബിലിറ്റി ഉള്ളതാണ് ലൂക്കർ വയറുകളെന്നും ശുദ്ധമായ ചെമ്പു മാത്രം ഉപയോഗിച്ച് നിർമിക്കുന്നതിനാൽ കേബിളുകൾ ചൂടാകാനുള്ള സാധ്യതയും കുറവാണെന്നും അധികൃതർ അറിയിച്ചു.