റബര്‍വില 210 കടന്നു
Saturday, July 19, 2025 11:55 PM IST
കോട്ടയം: കഴിഞ്ഞ ഓഗസ്റ്റ് രണ്ടാം വാരം കുറച്ച റബര്‍ വില റിക്കാര്‍ഡ് ഈ മഴക്കാലത്ത് മറികടിക്കാന്‍ സാധ്യതയുള്ളതായി മാര്‍ക്കറ്റ് സൂചന.
റബര്‍ ബോര്‍ഡ് ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 110.50 രൂപയാണ് വിലയിട്ടതെങ്കിലും 115 രൂപയ്ക്ക് വരെ വ്യാപാരം നടന്നു. അടുത്ത രണ്ടാഴ്ച മഴ ശക്തിപ്പെടാനിരിക്കെ മാര്‍ക്കറ്റില്‍ റബറിന് കടുത്ത ക്ഷാമുണ്ട്.
2011 ഏപ്രില്‍ അഞ്ചിന് ലഭിച്ച 243 രൂപയുടെ വില റിക്കാര്‍ഡാണ് കഴിഞ്ഞ ഓഗസ്റ്റ് 12ന് തകര്‍ത്ത് 248 രൂപയിലെത്തിയത്. അന്ന് മാര്‍ക്കറ്റില്‍ 255 രൂപയ്ക്ക് വരെ വ്യാപാരം നടന്നു. നിലവില്‍ ആഭ്യന്തരവിലയേക്കാള്‍ വിദേശ വില കുറഞ്ഞുനില്‍ക്കുന്നതാണ് വിപണിയില്‍ ആശങ്കയുളവാക്കുന്നത്.
മഴക്കാലമായതിനാല്‍ ടാപ്പിംഗ് നടത്തുന്ന കര്‍ഷകര്‍ ഷീറ്റ് ഉണക്കാനുള്ള ബുദ്ധിമുട്ടുകളാല്‍ ലാറ്റക്സ് വില്ക്കാന് താത്പര്യപ്പെടുന്നു. പുകപ്പുരയില്‍ ഒരു കിലോ ഷീറ്റ് ഉണക്കാന്‍ ഏഴു രൂപ ചെലവുണ്ട്. ഇതിനു പുറമെ ഗതാഗതച്ചെലവിനും തുക കണ്ടെത്തണം. ലാറ്റക്സ് ഫാക്ടറികളിലും സ്റ്റോക്ക് പരിമിതമായതിനാല്‍ ലാറ്റക്സ് വിലയിലും ഗണ്യമായ വര്‍ധനവുണ്ട്.