ബിജു മഹിമ സിഇഒ
Friday, July 25, 2025 11:36 PM IST
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ യുസ്ഫിയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബിജു മഹിമയെ നിയമിച്ചു.
നിര്‍മാണ, അടിസ്ഥാന സൗകര്യ, എന്‍ജിനിയറിംഗ് മേഖലകളില്‍ 30 വര്‍ഷത്തിലേറെ കാലത്തെ പരിചയസമ്പന്നതയോടൊപ്പം ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നടപ്പിലാക്കിയ വന്‍കിട പദ്ധതികളില്‍ നിന്നുള്ള അനുഭവപരിചയവും കൈമുതലാക്കിയാണ് ബിജു മഹിമ യുസ്ഫിയറില് എത്തുന്നത്.
എക്സ്എല്‍ആര്‍ഐ ജംഷഡ്പുരില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാനേജ്മെന്റിലും പിജിസിബിഎം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റില്‍നിന്ന് സ്ട്രക്ചറല്‍ എന്‍ജിനിയറിംഗില്‍ എംടെക്, മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനിയറിംഗില്‍ നിന്ന് സിവില്‍ എന്‍ജിനിയറിംഗില്‍ ബിടെക് എന്നിവ ബിജു മഹിമ നേടിയിട്ടുണ്ട്.