ഐആർഐ കേരള: സൈമൺ ജേക്കബ് ചെയർമാൻ, ശംഭു നന്പൂതിരി സെക്രട്ടറി
Friday, July 25, 2025 2:30 AM IST
കൊച്ചി: ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട് (ഐആർഐ) കേരള ബ്രാഞ്ചിന്റെ ചെയർമാനായി സൈമൺ ജേക്കബ് (ടോപ്പ്നോച്ച് ടയേഴ്സ് ആൻഡ് റബർ കൺസൾട്ടൻസി എംഡി) ചുമതലയേറ്റു. ശംഭു നമ്പൂതിരിയാണ് (അസോസിയേറ്റഡ് റബർ കെമിക്കൽസ് എംഡി) സെക്രട്ടറി.
റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിബി വർഗീസ് -വൈസ് ചെയർമാൻ, അപ്പോളോ ടയേഴ്സിലെ ചാണ്ടിസൺ കുര്യാക്കോസ്- ട്രഷറർ, ഡോ. പ്രശാന്ത് രാഘവൻ- എഡ്യുക്കേഷണൽ കമ്മിറ്റി ചെയർമാൻ, ഡോ. റാണി ജോസഫ്, പി.കെ. മുഹമ്മദ് - ജി.സി. അംഗങ്ങൾ എന്നിവരാണ് മറ്റു ഭാരവാഹികൾ.