ഇന്ഡ്റോയല് പുതിയ മോഡലുകള്‍ പുറത്തിറക്കി
Friday, July 25, 2025 2:31 AM IST
കൊച്ചി: മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്ഡ്റോയല് പുതിയ മോഡലുകള്‍ പുറത്തിറക്കി. കൊച്ചി കൗണ്പ്ലാസയില് നടന്ന ചടങ്ങില്‍ സോഫ, വാര്‍ഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്സ്, ബെഡുകള്‍ എന്നീ ശ്രേണികളിലെ പുതിയ മോഡലുകൾ, ഇന്റീരിയര്‍ വര്‍ക്കുകള്‍, മോഡുലാര്‍ കിച്ചണുകള്‍ തുടങ്ങിയവ അവതരിപ്പിച്ചു.
എല്ലാ വിഭാഗത്തിലും പുതുതലമുറയുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഡിസൈനുകളാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡര്‍ കല്യാണി പ്രിയദര്ശന് അഭിനയിച്ച പുതിയ പരസ്യവും പുറത്തിറക്കി.
ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുഗതന് ജനാര്ദനന്, ഇന്ഡ്റോയല് ഡയറക്ടര്‍ ആന്‍ഡ് ബോര്‍ഡ് മെംബര്‍ സുനി സുഗതന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റെജി ജോര്‍ജ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി.ആര്. രാജേഷ്, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ആദര്‍ശ് ചന്ദ്രന്, ഫിനാന്‍ഷല്‍ കണ്ട്രോളര് ബിജു പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.