പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ്
Friday, July 25, 2025 2:31 AM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷല്‍ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് ഗോവയില്‍ റീജണല്‍ ഓഫീസും സംസ്ഥാനത്തുടനീളം അഞ്ചു ബ്രാഞ്ചുകളും തുറന്നുകൊണ്ട് പടിഞ്ഞാറെ ഇന്ത്യയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്താണ് ബ്രാഞ്ചുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കസ്റ്റമേഴ്സിന്റെ ആവ്യശങ്ങള്ക്കനുസരിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ മികച്ച സാമ്പത്തിക സേവനങ്ങള്‍ ഗോവയിലുടനീളം ലഭിക്കുന്നതിനായാണു പഞ്ചിമിലുള്ള റീജണല്‍ ഓഫീസിനു പുറമെ, പഞ്ചിം, മഡ്ഗോവ, വാസ്കോ, മപുസ, പോണ്ട എന്നീ ബ്രാഞ്ചുകളും തുറന്നിരിക്കുന്നത്. പുതിയ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം ആരഭിക്കുന്നതിലൂടെ എന്ഐഡിസിസിയുടെ ഒരു ഹെല്‍പ്പ് സെന്ററും ഐസിഎല്‍ ഫിന്‍കോര്‍പ് ജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.
പ്രാദേശിക സംരംഭകര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ സഹായിക്കുന്ന പ്രത്യേക സഹായ സംവിധാനമാണിത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് അനാഥരായ 100 വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം, സ്ത്രീകള്‍ക്ക് 25 തയ്യല്‍ മെഷീനുകള്‍, 500 റൈസ് കിറ്റുകള്‍ എന്നിവയും വിതരണം ചെയ്തു. എല്‍എസിടിസിയുടെ ഗുഡ്വില് അംബാസഡറും ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും സിഇഒയുമായ ഉമ അനില്‍കുമാര്‍, ഇന്ത്യന്‍ ദേശീയ വ്യവസായ വികസന കൗണ്‍സിലിന്റെ (എന്‍ഐഡിസിസി) നാഷണല്‍ അഡ്മിനിസ്ട്രേറ്ററായ സുബീഷ് വാസുദേവ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, സിഎഫ്ഒ മാധവന്‍കുട്ടി തേക്കേടത്ത്, എച്ച്ആര്‍ ഹെഡ് സാം എസ്. മാളിയേക്കല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.