യുടിഐ അറ്റാദായത്തിൽ 16 ശതമാനം വര്‍ധന
Friday, July 25, 2025 11:36 PM IST
കൊച്ചി: യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം 216 കോടി രൂപയിലെത്തി.
വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 74 ശതമാനവും വര്‍ധനവുണ്ട്.
വില്പന സേവനങ്ങളില്‍നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധനയോടെ 379 രേഖപ്പെടുത്തി. യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 21,93,215 കോടി രൂപയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ ആസ്തികളില്‍ 69 ശതമാനത്തോളം ഓഹരി ആസ്തികളാണെന്ന് അധികൃതർ അറിയിച്ചു.