മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ദി​​വ​​സ​​ത്തെ ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ നേ​​ട്ട​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി.

ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലെ പോ​​സി​​റ്റീ​​വ് പ്ര​​വ​​ണ​​ത​​യും റി​​യാലി​​റ്റി ഒ​​ഴി​​കെ​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലെ വാ​​ങ്ങ​​ൽ പ്ര​​വ​​ണ​​ത​​യു​​മാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക​​ൾ​​ക്ക് ക​​രു​​ത്താ​​യ​​ത്. ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 260.74 പോ​​യി​​ന്‍റ് (0.32%) ഉ​​യ​​ർ​​ന്ന് 80,998.25ലും ​​നി​​ഫ്റ്റി 77.70 പോ​​യി​​ന്‍റ് (0.32%) മു​​ന്നേ​​റി 24,620.20ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഇ​​റ്റേ​​ണ​​ൽ, ജി​​യോ ഫി​​നാ​​ൻ​​ഷ​​ൽ, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, ഇ​​ൻ​​ഡ​​സ്ഇ​​ൻ​​ഡ് ബാ​​ങ്ക്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യാ​​ണ് നി​​ഫ്റ്റി​​യി​​ൽ നേ​​ട്ട​​മു​​ണ്ടാ​​യ പ്ര​​ധാ​​ന​​പ്പെ​​ട്ട​​വ​​ർ. ട്രെ​​ന്‍റ്, ബ​​ജാ​​ജ് ഫി​​ൻ​​സെ​​ർ​​വ്, ശ്രീ​​റാം ഫി​​നാ​​ൻ​​സ്, ടി​​സി​​എ​​സ്, അ​​ക്സി​​സ് ബാ​​ങ്ക് എ​​ന്നി​​വ​​യാ​​ണ് ന​​ഷ്ടം നേ​​രി​​ട്ട​​വ​​യി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലു​​ള്ള​​ത്.


വി​​ശാ​​ല മാ​​ർ​​ക്ക​​റ്റു​​ക​​ളും ഇ​​ന്ന​​ലെ മു​​ന്നേ​​റ്റം ന​​ട​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ൾ യ​​ഥാ​​ക്ര​​മം 0.71 ശ​​ത​​മാ​​നം, 0.79 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. ബി​​എ​​സ്ഇ മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ളും മു​​ന്നേ​​റ്റം ന​​ട​​ത്തി.

ബി​​എ​​സ്ഇ റി​​യ​​ാലി​​റ്റി സൂ​​ചി​​ക 0.7 ശ​​ത​​മാ​​നം താ​​ഴ്ന്നു. എ​​ന്നാ​​ൽ ടെ​​ലി​​കോം, മെ​​റ്റ​​ൽ, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് സൂ​​ചി​​ക​​ക​​ൾ മു​​ന്നേ​​റി.