രൂപയ്ക്ക് തുടർച്ചയായ ഇടിവ്
Thursday, June 5, 2025 2:32 AM IST
മുംബൈ: യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം തുടർച്ചയായ രണ്ടാം ദിവസം താഴ്ന്ന നിലയിൽ. ഇന്നലെ 29 പൈസ ഇടിഞ്ഞ് 85.90ലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപകരുടെ ഒഴുക്ക്, നീണ്ടുനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് രൂപയുടെ ഇടിവിനിടയാക്കിയത്.
റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ, അസംസ്കൃത എണ്ണ വില വർധനവ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വരാനിരിക്കുന്ന പണനയ തീരുമാനത്തിനു മുന്പുള്ള ജാഗ്രത എന്നിവയാണ് രൂപയുടെ മൂല്യം തകരാനിടയാക്കിയതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.