ഇഫ്കോയ്ക്ക് 3,811 കോടി ലാഭം
Sunday, June 1, 2025 2:34 AM IST
കൊച്ചി: സഹകരണ സ്ഥാപനമായ ഇഫ്കോ 2024-25 സാമ്പത്തിക വര്‍ഷം 3,811 കോടി രൂപയുടെ ലാഭം നേടി.
ഇതോടൊപ്പം നാനോ വളങ്ങളുടെ വില്പനയില് 47 ശതമാനം വര്ധനനയും കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാനോ വളങ്ങളുടെ വില്പന 248.95 ലക്ഷം കുപ്പിയായിരുന്നത് ഈ സാമ്പത്തിക വര്‍ഷം 365.09 ലക്ഷമായാണ് വര്‍ധിച്ചതെന്ന് ഇഫ്കോ അധികൃതർ അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വര്‍ഷം ഇഫ്കോ 41,244 കോടി രൂപയുടെ വിറ്റുവരവും രേഖപ്പെടുത്തി.
ഇഫ്കോയുടെ വളര്‍ച്ചാ കണക്കുകള്‍ രാജ്യത്തെ മുഴുവന്‍ സഹകരണ മേഖലയ്ക്കും അഭിമാനകരമാണെന്ന് ഇഫ്കോ ചെയര്മാന് ദിലീപ് സംഘാനി പറഞ്ഞു.