ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നു
Sunday, June 1, 2025 2:34 AM IST
കൊച്ചി: കേരളത്തിലെ ആദ്യത്തെയും വലുതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ -ഇമാജിന്‍ ബൈ ആംപിള്‍- കൊച്ചി ലുലു മാളില്‍ തുറന്നു.
നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഷോപ്പിംഗ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഷോറൂം, ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കിയിട്ടുള്ളത്.
ഇമാജിന്‍ ബൈ ആംപിളിന് രാജ്യത്തുടനീളം 45ലധികം ആപ്പിള്‍ റീസെല്ലിംഗ് സ്റ്റോറുകളുണ്ടെന്ന് ചീഫ് ബിസിനസ് ഓഫീസര്‍ പാര്‍ഥസാരഥി ഭട്ടാചാര്യ പറഞ്ഞു. കൊച്ചിയിലേത് ഇമാജിന്റെ മൂന്നാമത്തെ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോറാണ്. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോറുകള്‍.