‘ബൂട്ട് അപ് ഇന്ത്യ’ സെയില്‍ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍
Sunday, June 1, 2025 2:34 AM IST
കൊച്ചി: മുന്‍നിര ഇലക്ട്രോണിക്സ് റീട്ടെയ്ലറായ റിലയന്‍സ് വിപുലമായ ലാപ്ടോപ് സെയില്‍ ‘ബൂട്ട് അപ് ഇന്ത്യ’ ആരംഭിച്ചു. ഓഗസ്റ്റ് 31 വരെ നടക്കുന്ന സെയിലില്‍ ആകര്‍ഷകമായ ഓഫറുകളും ലഭ്യമാണ്.
ലാപ്ടോപ്പുകള്, ആക്സസറികള്‍, മറ്റ് ഐടി ഉപകരണങ്ങള്‍ മുതലായവ വാങ്ങുമ്പോള്‍ വിലക്കിഴിവും ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളിലും reliancedigital.in ലും ബൂട്ട് അപ് ഇന്ത്യ സെയിലിലെ ഓഫറുകള്‍ ലഭിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍, 25 കാറുകള്‍, 40 ബൈക്കുകള്‍, 450 ലധികം ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ സമ്മാനങ്ങളായി ലഭിക്കും. ബാങ്ക് ഓഫറുകളും കാഷ് ബാക്കുകളും ഇതിനൊപ്പമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.