ഖാലിദ സിയ ബംഗ്ലാദേശിൽ മടങ്ങിയെത്തി
Wednesday, May 7, 2025 1:07 AM IST
ധാക്ക: മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ഖാലിദ സിയ (79) ബംഗ്ലാദേശിൽ മടങ്ങിയെത്തി. ലണ്ടനിൽ നാലു മാസം ഇവർ ചികിത്സയിലായിരുന്നു. ജനുവരി എട്ടിനാണ് ഖാലിദ സിയ ലണ്ടനിലേക്കു പോയത്. തുടർന്ന് ലണ്ടൻ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
ഡിസ്ചാർജ് ആയശേഷം ഖാലിദയുടെ ചികിത്സ മൂത്തമകൻ താരിഖ് റഹ്മാന്റെ വസതിയിലായിരുന്നു. മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയ്ക്ക് ലിവർ സിറോസിസ്, വൃക്കരോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡയബറ്റിസ്, ആർത്രൈറ്റിസ് എന്നീ രോഗങ്ങളുണ്ട്.