ഗാസയിൽ 59 മരണം
Thursday, May 8, 2025 4:11 AM IST
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 59 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഗാസ സിറ്റി പ്രാന്തത്തിലെ കരാമ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ മാത്രം 16 പേർ മരിച്ചു. ധാരാളം പലസ്തീനികൾ സ്കൂൾവളപ്പിൽ അഭയം തേടിയിരുന്നു. ഒരു പലസ്തീൻ മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച സെൻട്രൽ ഗാസയിലെ രണ്ടു സ്കൂളുകളിലുണ്ടായ ആക്രമണത്തിൽ വനിതകളും കുട്ടികളും അടക്കം 29 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. സ്കൂളുകളിൽ ഭീകരകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതിനാലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു.
ഇതിനിടെ, തെക്കൻ ഗാസയിൽ റാഫ പ്രദേശത്തെ വീടുകളും മറ്റു കെട്ടിടങ്ങളും ഇസ്രേലി സേന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു നശിപ്പിക്കാൻ തുടങ്ങിയെന്നു റിപ്പോർട്ടുകളിൽ പറയുന്നു.