മോസ്കോയിൽ യുഎസ് പൗരൻ അറസ്റ്റിൽ
Saturday, February 15, 2025 1:40 AM IST
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനമിറങ്ങിയ അമേരിക്കൻ പൗരൻ മയക്കുമരുന്നു കടത്തിയ കുറ്റത്തിന് അറസ്റ്റിലായെന്ന് റിപ്പോർട്ട്.
കെ. ബയേഴ്സ് എന്നു പേരുള്ള ഇയാളുടെ ബാഗിൽനിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം തടവുശിക്ഷ ലഭിക്കാം.
കഞ്ചാവ് കടത്തിയ കുറ്റത്തിന് 14 വർഷം തടവുശിക്ഷ അനുഭവിച്ച മാർക്ക് ഫോഗൽ എന്ന യുഎസ് അധ്യാപകനെ റഷ്യ മോചിപ്പിച്ചു ദിവസങ്ങൾക്കകമാണ് ഈ സംഭവം. പണംവെളുപ്പിക്കൽ കുറ്റത്തിൽ യുഎസിൽ പിടിയിലായ അലക്സാണ്ടർ വിന്നിക് എന്ന റഷ്യൻ പൗരനെ മോചിപ്പിച്ചതിനു പകരമായിട്ടാണ് മാർക്ക് ഫോഗലിനെ റഷ്യ വിട്ടയച്ചത്.