ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ലൂ​​ചി​​സ്ഥാ​​ൻ പ്ര​​വി​​ശ്യ​​യി​​ൽ ര​​ണ്ടു ഹി​​ന്ദു​​ക്ക​​ളെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

ഹ​​രി​​ലാ​​ൽ, മോ​​ത്തി ലാ​​ൽ എ​​ന്നി​​വ​​രാ​​ണ് കേ​​ച് ജി​​ല്ല​​യി​​ലെ തു​​ർ​​ബാ​​ത് മേ​​ഖ​​ല​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു ബൈ​​ക്കു​​ക​​ളി​​ലാ​​യെ​​ത്തി​​യ മു​​ഖം​​മൂ​​ടി​​ധാ​​രി​​ക​​ൾ വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​റ്റൊ​​രാ​​ളും ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.