ബ്ര​​​സീ​​​ലി​​​യ: സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി അ​​​ല​​​ക്സാ​​​ണ്ട്രെ ഡി ​​​മൊ റേ​​​സു​​​മാ​​​യു​​​ള്ള വ​​​ടം​​​വ​​​ലി​​​ക്കൊ​​​ടു​​​വി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഫ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ക്സ് ബ്ര​​​സീ​​​ലി​​​ലെ ബി​​​സി​​​ന​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​ഡ്ജി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് എ​​​ക്സ് ആ​​​രോ​​​പി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ബ്ര​​​സീ​​​ലി​​​യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ഇ​​​പ്പോ​​​ഴും എ​​​ക്സ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നു ക​​​ന്പ​​​നി ഉ​​ട​​മ ഇ​​​ലോ​​​ൺ മ​​​സ്ക് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ബ്ര​​​സീ​​​ലി​​​ലെ തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ർ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ബ്ലോ​​​ക് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ജ​​​ഡ്ജി മൊ​​​റേ​​​സ് ‍എക്സിനോട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന ഈ ​​​അ​​​നു​​​യാ​​​യി​​​ക​​​ൾ വ്യാ​​​ജ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നി​​​ത്. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ക്സ് ഉ​​ട​​മ ഇ​​​ലോ​​​ൺ മ​​​സ്ക് ജ​​​ഡ്ജി​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു. റീ​​​ആ​​​ക്ടി​​​വേ​​​റ്റ് ചെ​​​യ്യു​​​ന്ന ഓ​​​രോ അ​​​ക്കൗ​​​ണ്ടി​​​നും 19,774 ഡോ​​​ള​​​ർ​​​വ​​​ച്ച് പ്ര​​​തി​​​ദി​​​ന പി​​​ഴ വി​​​ധി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജ​​​ഡ്ജി തി​​​രി​​​ച്ച​​​ടി​​​ച്ച​​​ത്. എ​​​ക്സി​​​ന്‍റെ ബ്ര​​​സീ​​​ലി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി അ​​​റ​​​സ്റ്റി​​​ലാ​​​വു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ജ​​​ഡ്ജി ന​​​ല്കി.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് ബ്ര​​​സീ​​​ലി​​​ലെ ബി​​​സി​​​ന​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ക്സ് അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ജ​​​ഡ്ജി മൊ​​​റേ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ദ​​​വി ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നും ഇ​​​ലോ​​​ൺ മ​​​സ്ക് പ്ര​​​തി​​​ക​​​രി​​​ച്ചു.

ബ്ര​​​സീ​​​ലി​​​ലെ തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ശ​​​ത്രു​​​വാ​​​ണ് ജ​​​ഡ്ജി മൊ​​​റേ​​​സ്. ജ​​​യി​​​ർ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യ്ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തും പാ​​​ർ​​​ല​​​മെ​​​ന്‍റ് കൈ​​യേ​​​റി​​​യ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തും ഉ​​​ദാ​​​ഹ​​​ര​​​ണം.