ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ഈ​​യി​​ടെ​​യു​​ണ്ടാ​​യ സം​​വ​​ര​​ണ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ 150 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു. ഇ​​ന്നു രാ​​ജ്യ​​മാ​​കെ ദുഃ​​ഖാ​​ച​​ര​​ണം ന​​ട​​ത്തും.

ക​​റു​​ത്ത ബാ​​ഡ്ജു​​ക​​ൾ ധ​​രി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മോ​​സ്കു​​ക​​ൾ, ക്ഷേ​​ത്ര​​ങ്ങ​​ൾ, പ​​ള്ളി​​ക​​ൾ, പ​​ഗോ​​ഡ​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്രാ​​ർ​​ഥ​​ന ന​​ട​​ത്താ​​നും സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.


ജൂ​​ലൈ ആ​​ദ്യം യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളിലും കോ​​ള​​ജു​​ക​​ളി​​ലും തു​​ട​​ങ്ങി​​യ പ്ര​​ക്ഷോ​​ഭം രാ​​ജ്യ​​മൊ​​ട്ടാ​​കെ വ്യാ​​പി​​ച്ചു. ആ​​യി​​ര​​ങ്ങ​​ൾ​​ക്ക് ക​​ലാ​​പ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു.