അട്ടിമറിശ്രമം: റെയിൽപ്പാതകളിലെ തകരാർ പരിഹരിച്ചു
Monday, July 29, 2024 12:51 AM IST
പാരീസ്: ഫ്രാൻസിലെ അതിവേഗ റെയിൽപ്പാതകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ സംഭവിച്ച കേടുപാടുകൾ തീർത്തു. ഇന്നലെ ട്രെയിനുകളെല്ലാം മുൻ നിശ്ചയപ്രകാരം ഓടി. എല്ലാ സർവീസുകളും ഇന്ന് സാധാരണ നിലയിലാകുമെന്ന് ഫ്രഞ്ച് റെയിൽ ഓപ്പറേറ്ററായ എസ്എൻസിഎഫ് അറിയിച്ചു.
അതേസമയം ഒളിന്പിക്സ് ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുന്‍പുണ്ടായ ആക്രമണം നടത്തിയവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള അട്ടിമറിശ്രമാണ് നടന്നത്. അതിവേഗ ട്രെയിൻ റൂട്ടുകളിൽ സിഗ്നൽ ബോക്സുകളിലുള്ള ഫൈബർ ഒപ്റ്റിക് കേബിളുകൾ തീവച്ചു നശിപ്പിക്കുകയായിരുന്നു. ട്രെയിൻ ഗതാഗതം അവതാളത്തിലായതോടെ ലക്ഷക്കണക്കിനു യാത്രക്കാരാണ് പ്രതിസന്ധിയിലായത്.