ഹൂ​​​സ്റ്റ​​​ൺ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യാ​​​യ സി​​​ന​​​ലോ​​​വ കാ​​​ർ​​​ട്ട​​​ലി​​​ന്‍റെ ത​​​ല​​​വ​​​ൻ ഇ​​​സ്മാ​​​യി​​​ൽ സ​​​ന്പാ​​​ഡ (എ​​​ൽ മ​​​യോ -76) യു​​​എ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. യു​​​എ​​​സ് ജ​​​യ​​​ിലി​​​ൽ ക​​​ഴി​​​യു​​​ന്ന സി​​​ന​​​ലോ​​​വ കാ​​​ർ​​​ട്ട​​​ലി​​​ന്‍റെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ എ​​​ൽ ചോ​​​പോ എ​​​ന്ന ജൊ​​​വാ​​​ക്കിം ഗു​​​സ്മാ​​​ന്‍റെ മ​​​ക​​​ൻ ജോ​​​വാ​​​ക്കിം ഗു​​​സ്മാ​​​ൻ ലോ​​​പ്പ​​​സും എ​​​ൽ മ​​​യോ​​​യ്ക്കൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഗു​​​സ്മാ​​​ൻ ലോ​​​പ്പ​​​സ് യു​​​എ​​​സ് പോ​​​ലീ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് എ​​​ൽ മ​​​യോ​​​യെ ഒ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു സൂ​​​ച​​​ന. അ​​​ച്ഛ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​വാ​​​ൻ കാ​​​ര​​​ണം എ​​​ൽ മ​​​യോ ആ​​​ണെ​​​ന്ന ലോ​​​പ്പ​​​സി​​​ന്‍റെ ധാ​​​ര​​​ണ​​​യാ​​​ണ് ഒ​​​റ്റാ​​​നു​​​ള്ള പ്രേ​​​ര​​​ണ. എ​​​ൽ മ​​​യോ​​​യെ ഗു​​​സ്മാ​​​ൻ ലോ​​​പ്പ​​​സ് സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി യു​​​എ​​​സി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള എ​​​ൽ​​​പാ​​​സോ​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ത്രേ.


മെ​​​ക്സി​​​ക്കോ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​ന​​​ലോ​​​വ കാ​​​ർ​​​ട്ട​​​ലാ​​​ണ് യു​​​എ​​​സി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന​​​ത്. എ​​​ൽ​​​മ​​​യോ​​​യെ പി​​​ടി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​ന്ന​​​ര​​​ക്കോ​​​ടി ഡോ​​​ള​​​ർ പ്ര​​​തി​​​ഫ​​​ലം യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.