ബാ​​​ഗ്ദാ​​​ദ്: ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ വ​​​ധി​​​ക്ക​​​പ്പെ​​​ട്ട ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​ക്ക് ഇ​​​റാ​​​ക്കി കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ പി​​​ടി​​​കൂ​​​ടി​​​യ യ​​​സീ​​​ദി വ​​​നി​​​ത​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

ഇ​​​റാ​​​ക്കി വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​വ​​​രു​​​ടെ പേ​​​ര് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും അ​​​സ്മ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നാ​​​ണെ​​​ന്നു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. 2018ൽ ​​​തു​​​ർ​​​ക്കി​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​സ്മ​​​യെ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​റാ​​​ക്കി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​റാ​​​ക്കും സി​​​റി​​​യ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 2014ൽ ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ ഖ​​​ലീ​​​ഫാ സാ​​​മ്രാ​​​ജ്യം പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ബൂ​​​ബ​​​ക്ക​​​ർ ബാ​​​ഗ്ദാ​​​ദി 2019ൽ ​​​അ​​​മേ​​​രി​​​ക്ക സി​​​റി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. 2014ൽ ​​​വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ യ​​സീ​​​ദി ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​നു നേ​​​ർ​​​ക്ക് വി​​​വ​​​ര​​​ണാ​​​തീ​​​ത​​​മാ​​​യ ക്രൂ​​​ര​​​ത​​​ക​​​ൾ ഐ​​​എ​​​സ് അ​​​ഴി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു.


ആ​​​യി​​​ര​​​ങ്ങ​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​തി​​​നു പു​​​റ​​​മേ വ​​​നി​​​ത​​​ക​​​ളെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യും അ​​​ടി​​​മ​​​ക​​​ളാ​​​ക്കു​​​ക​​​യും മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.