റാമഫോസ സത്യപ്രതിജ്ഞ ചെയ്തു
Wednesday, June 19, 2024 11:55 PM IST
ജോഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കയിൽ സിറിൾ റാമഫോസ രണ്ടാം വട്ടം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധിപന്മാരും പങ്കെടുത്തു. കലാപരിപാടികളും പട്ടാള പരേഡും അടക്കമുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നു.
റാമഫോസയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) പാർട്ടിക്കു ചരിത്രത്തിലാദ്യമായി ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസുമായി ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കുകയായിരുന്നു.
എഎൻസി ഉപേക്ഷിച്ച് എംകെ പാർട്ടി രൂപവത്കരിച്ച മുൻ പ്രസിഡന്റ് ജേക്കബ് സുമ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. എംകെ പാർട്ടിക്ക് 58 സീറ്റുകൾ ലഭിച്ചിട്ടുണ്ട്.