യുവതിയെയും മകനെയും ഇന്ത്യയ്ക്കു കൈമാറി പാക്കിസ്ഥാൻ
Friday, May 31, 2024 2:15 AM IST
ലാഹോർ: മനുഷ്യക്കടത്തിനിരയായി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വഹീദ ബീഗമിനെയും പ്രായപൂർത്തിയാകാത്ത മകൻ ഫായിസ് ഖാനെയം പാക് അധികൃതർ വാഗ അതിർത്തിയിൽ ബിഎസ്എഫിനു കൈമാറി. പാക്കിസ്ഥാനിൽ അനധികൃതമായി പ്രവേശിച്ച യുവതിയും മകനും ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞു.
കഴിഞ്ഞവർഷമാണ് ആസാം സ്വദേശിനിയായ വഹീദയും മകനും അഫ്ഗാനിസ്ഥാൻ വഴി പാക്കിസ്ഥാനിലെത്തിയത്.