പെന്റഗൺ മേധാവി ചികിത്സയിൽ; ചുമതല ഡെപ്യൂട്ടിക്ക് കൈമാറി
Sunday, May 26, 2024 12:50 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ. പ്രതിരോധവകുപ്പിന്റെ ചുമതലകൾ അദ്ദേഹം താത്കാലികമായി ഡെപ്യൂട്ടി സെക്രട്ടറി കാത്ലീൻ ഹിക്സിനു കൈമാറിയെന്ന് പെന്റഗൺ വക്താവ് പാറ്റ് റൈഡർ അറിയിച്ചു.
എഴുപതുകാരനായ ഓസ്റ്റിന് കഴിഞ്ഞവർഷം കാൻസർ സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സാവിവരങ്ങൾ പ്രസിഡന്റ് ബൈഡനിൽനിന്നുപോലും ഓസ്റ്റിൻ മറച്ചുവച്ചത് വ ലിയ വിമർശനങ്ങൾക്കിടയാക്കി.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം വൈറ്റ്ഹൗസിനെയും കോൺഗ്രസിനെയും അറിയിച്ചിട്ടുണ്ട്.