റാഫയിൽ ഭക്ഷ്യവിതരണം നിലച്ചു
Thursday, May 23, 2024 1:57 AM IST
കയ്റോ: തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ഭക്ഷ്യവിതരണം നിർത്തിവച്ചതായി യുഎൻ അറിയിച്ചു. വിതരണത്തിനു വേണ്ടവ ലഭ്യമല്ലാത്തതും യുദ്ധാന്തരീക്ഷവുമാണു കാരണം.
ഹമാസിനെതിരേ ഇസ്രേലി സേന നടത്തുന്ന ഓപ്പറേഷൻ കാരണം ലോക ഭക്ഷ്യപദ്ധതിയുടെ ഗോഡൗണുകളിലേക്കും യുഎന്നിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളിലേക്കും എത്തിപ്പെടാൻ പറ്റുന്നില്ല.
ഈ മാസം ആറിന് ഇസ്രേലി സേന ഓപ്പറേഷൻ തുടങ്ങുന്നതിനു മുന്പ് 14 ലക്ഷം പേർ റാഫയിലുണ്ടായിരുന്നു. ഇപ്പോൾ എട്ടു ലക്ഷത്തിലധികം പേർ ഒഴിഞ്ഞുപോയിട്ടുണ്ട്. യുഎൻ നടത്തുന്ന ഹെൽത്ത് സെന്ററുകളിൽ പത്തു ദിവസമായി മരുന്നുകൾ ലഭിച്ചിട്ടില്ല.