പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ 17 പേർ മരിച്ചു
Friday, April 12, 2024 2:08 AM IST
കറാച്ചി: പാക്കിസ്ഥാനിൽ റംസാൻ ആഘോഷിക്കാൻ സൂഫി തീർഥാടനകേന്ദ്രത്തിലേക്കു ലോറിയിൽ പോയവർ അപകടത്തിൽപ്പെട്ട് 17 പേർ മരിച്ചു. നാൽപ്പതിലധികം പേർക്കു പരിക്കുണ്ട്. ബുധനാഴ്ച ബലൂചിസ്ഥാൻ പ്രവിശ്യയിലായിരുന്നു അപകടം.
ഡ്രൈവർക്കു നിയന്ത്രണം തെറ്റിയപ്പോൾ കൊക്കയിലേക്കു മറിയുകയായിരുന്നു. തൊഴിലാളികളടക്കം പാവപ്പെട്ട അറുപതോളം പേരാണു ലോറിയിലുണ്ടായിരുന്നത്. ബലൂചിസ്ഥാനിലെ ഖുസ്ഥാറിലുള്ള ഷാ നൂറാനി സൂഫി തീർഥാടനകേന്ദ്രത്തിലേക്കു പോകുകയായിരുന്നു ഇവർ.