അൽ ജസീറ നിരോധിക്കുമെന്ന് നെതന്യാഹു
Wednesday, April 3, 2024 12:10 AM IST
ടെൽ അവീവ്: അൽ ജസീറ ചാനൽ ഇസ്രയേലിൽ നിരോധിക്കുമെന്നു പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ദേശീയ സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന വിദശ മാധ്യമങ്ങളുടെ പ്രവർത്തനം വിലക്കാൻ പ്രധാനമന്ത്രിക്ക് അധികാരം നല്കുന്ന നിയമം ഇസ്രേലി പാർലമെന്റ് തിങ്കളാഴ്ച പാസാക്കിയിരുന്നു.
അൽ ജസീറയ്ക്കെതിരേ നിയമം പ്രയോഗിക്കാനാണു നെതന്യാഹു ഉദ്ദേശിക്കുന്നത്. ഹമാസിന്റെ മുഖപത്രമായ അൽ ജസീറ ഇസ്രയേലിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു. നിരോധനം വരുംദിവസങ്ങളിലുണ്ടാകുമെന്നു കമ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കാർഹിയും അറിയിച്ചു.