പാക്കിസ്ഥാനിൽ ഖനിയപകടം; 12 മരണം
Wednesday, March 20, 2024 11:46 PM IST
ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഖനിയപകടത്തിൽ 12 തൊഴിലാളികൾ മരിച്ചു.
ഖോസ്തിനടുത്തുള്ള സ്വകാര്യ ഖനിയിൽ ചൊവ്വാഴ്ച രാത്രി വാതകസ്ഫോടനം ഉണ്ടാവുകയായിരുന്നു. തൊഴിലാളികൾ 250 മീറ്റർ ആഴത്തിൽ കുടുങ്ങിപ്പോയി. കാണാതായ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.