വാ​ഷിം​ഗ്ട​ൺ ഡി​സി: ​യു​ക്രെ​യ്ന​ട​ക്ക​മു​ള്ള സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ​ക്ക് 9,500 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം ന​ല്കു​ന്ന പാ​ക്കേ​ജ് യു​എ​സ് സെ​ന​റ്റി​ൽ പാ​സാ​യി. 70 പേ​ർ പാ​ക്കേ​ജി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 29 പേ​ർ എ​തി​ർ​ത്തു വോ​ട്ട് ചെ​യ്തു.

ദീ​ർ​ഘ​കാ​ല​മാ​യി പാ​ക്കേ​ജി​നെ എ​തി​ർ​ക്കു​ന്ന പ്ര​തി​പ​ക്ഷ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ 22 സെ​ന​റ്റ​ർ​മാ​ർ ഇ​ന്ന​ല​ത്തെ വോ​ട്ടി​ൽ അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്ത​തു ശ്ര​ദ്ധേ​യ​മാ​യി. അ​തേ​സ​മ​യം റി​പ്പ​ബ്ലി​ക്ക​ന്മാ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ​കൂ​ടി ബി​ൽ പാ​സാ​കേ​ണ്ട​തു​ണ്ട്.

യു​ക്രെ​യ്ന് 6000 കോ​ടി, ഹ​മാ​സി​നെ​തി​രേ യു​ദ്ധം ചെ​യ്യു​ന്ന ഇ​സ്ര​യേ​ലി​ന് 1400 കോ​ടി, ഗാ​സ​യ്ക്കു മ​നു​ഷ്യ​ത​്വപ​ര​മാ​യ സ​ഹാ​യം എ​ത്തി​ക്കാ​ൻ 1000 കോ​ടി, താ​യ്‌​വാ​ന് 400 കോ​ടി ഡോ​ള​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ക്കേ​ജി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ നേ​രി​ടു​ന്ന​തി​ൽ ആ​യു​ധ​ദൗ​ർ​ല​ഭ്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന യു​ക്രെ​യ്ൻ സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.


കു​ടി​യേ​റ്റം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ബി​ൽ വൈ​കി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ഇ​തേ കാ​ര്യം പ​റ​ഞ്ഞ് റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ബി​ല്ലി​നെ എ​തി​ർ​ത്തേ​ക്കും. ഹൗ​സ് സ്പീ​ക്ക​ർ മൈ​ക് ജോ​ൺ​സ​നും മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ബി​ല്ലി​നെ​തി​രാ​ണ്.