റാഫയിൽ ഇസ്രേലി ബോംബാക്രമണം; 25 പേർ കൊല്ലപ്പെട്ടു
Monday, February 12, 2024 2:08 AM IST
ജറൂസലെം: തെക്കൻ ഗാസ നഗരമായ റാഫയിൽ വീണ്ടും ഇസ്രേലി വ്യോമാക്രമണം. റാഫയിലെ വീടിനു നേർക്കുണ്ടായ ബോംബാക്രമണത്തിൽ 25 പലസ്തീനികൾ കൊല്ലപ്പെട്ടു.
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. റാഫയിൽ കരയുദ്ധത്തിന് ഒരുങ്ങാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നല്കിയിരുന്നു.