അയോവയിൽ ജയത്തോടെ തുടങ്ങാൻ ട്രംപ്
Tuesday, January 16, 2024 1:29 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രൈമറികളും കോക്കസുകളും ആരംഭിക്കുന്നു. പ്രാദേശികസമയം തിങ്കളാഴ്ച വൈകുന്നേരം അയോവ സംസ്ഥാനത്തെ കോക്കസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒന്നാമതെന്നു പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വംശജ നിക്കി ഹാലി, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ്, പാലക്കാട് വേരുകളുള്ള വിവേക് ഗോസ്വാമി തുടങ്ങിയവരാണു ട്രംപിനോടു മത്സരിക്കുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി 23ന് ന്യൂഹാംപ്ഷെയർ സംസ്ഥാനത്താണ് ആരംഭിക്കുക. ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം മോഹിക്കുന്നവരിൽ പ്രസിഡന്റ് ജോ ബൈഡനാണു മുന്നിൽ.