റഷ്യയിൽ യുക്രെയ്ൻ ആക്രമണം
Thursday, January 4, 2024 12:12 AM IST
മോസ്കോ: അധിനിവേശ ക്രിമിയയിലും റഷ്യയിലെ ബെൽഗരോദ് നഗരത്തിലും മിസൈൽ ആക്രമണം. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദിൽ 12 മിസൈലുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു.
ക്രിമിയയിലെ പ്രധാന നഗരമായ സെവാസ്തപ്പോളിൽ സ്ഫോടനശബ്ദം കേട്ടു. സെവാസ്തപ്പോളിനെ ലക്ഷ്യമിട്ട മിസൈൽ തകർത്തതായി റഷ്യ അവകാശപ്പെട്ടു.
കുറച്ചു ദിവസങ്ങളായി റഷ്യയും യുക്രെയ്നും പരസ്പരം രൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിവരികയാണ്. ശനിയാഴ്ച യുക്രെയ്ൻ സേന ബെൽഗരോദിൽ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.
അഞ്ചു ദിവസത്തിനിടെ മൂന്നുറൂ മിസൈലുകളും 200 ഡ്രോണുകളമാണ് റഷ്യ യുക്രെയ്നെതിരേ പ്രയോഗിച്ചതെന്ന് പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.