ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ​​​യി​​​ലെ യു​​​ദ്ധം വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ തു​​​ട​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ല്കി ഇ​​​സ്ര​​​യേ​​​ൽ. ദീ​​​ർ​​​ഘ​​​കാ​​​ല പോ​​​രാ​​​ട്ടം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ക്ര​​​മീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പു​​​തു​​​വ​​​ത്സ​​​ര​​​ദി​​​ന അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സൈ​​​നി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ചു ബ്രി​​​ഗേ​​​ഡു​​​ക​​​ളെ വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു പി​​​ൻ​​​വ​​​ലി​​​ക്കും. ഇ​​​വ​​​ർ​​​ക്കു വി​​​ശ്ര​​​മ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ല്കും. വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ യു​​​ദ്ധം നീ​​​ളാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണി​​​ത്. അ​​​ധി​​​കദൗ​​​ത്യ​​​ങ്ങ​​​ളും സൈ​​​ന്യ​​​ത്തി​​​നു നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​രാ​​​മെ​​​ന്ന് ഹാ​​​ഗാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​തി​​​നൊ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ടു​​​ന്ന ഗാ​​​സാ യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം സൈ​​​നി​​​ക​​​രെ ഒ​​​രു​​​മി​​​ച്ചു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഗാ​​​സ​​​യി​​​ലെ ചി​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി​​​ സേ​​​ന ഓ​​​പ്പ​​​റേ​​​ഷ​​​ൻ പ​​​രി​​​മിത​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. വ​​​ട​​​ക്ക​​​ൻ ഗാ​​​സ ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​സ്രേ​​​ലി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.


യു​​​ദ്ധം അ​​​തി​​​ന്‍റെ മൂ​​​ർ​​​ധ​​​ന്യ​​ത്തി​​​ലാ​​​ണെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു ശ​​​നി​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വി​​​ജ​​​യ​​​ത്തി​​നു സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും യു​​​ദ്ധം മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ടേക്കാമെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഗാ​​​സ​​​യി​​​ൽ ക​​​ന​​​ത്ത ബോം​​​ബാ​​​ക്ര​​​മ​​​ണം ഇപ്പോഴും തു​​​ട​​​രു​​​ക​​​യാ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി മാത്രം ഗാ​​​സാ സി​​​റ്റി​​​യി​​​ൽ 48 പേരാണു കൊ​​​ല്ല​​​പ്പെ​​​ട്ടത്. ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​ർ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ടെ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. ഗാ​​​സാ സി​​​റ്റി​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ് അ​​​ൽ അ​​​ഖ്സ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 20 പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഗാ​​​സ​​​യി​​​ലെ മൊ​​​ത്തം മ​​​ര​​​ണ​​​സം​​​ഖ്യ 21,8000 ആ​​​യി.

24 ല​​​ക്ഷം വ​​​രു​​​ന്ന ഗാ​​​സ ജ​​​സം​​​ഖ്യ​​​യി​​​ലെ 85 ശ​​​ത​​​മാ​​​ന​​​വും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു പൊ​​​യ്ക്കൊള്ള​​​ണ​​​മെ​​​ന്നും ഇ​​​സ്രേ​​​ലി​​​ക​​​ൾ ആ ​​​മ​​​രു​​​ഭൂ​​​മി​​​യെ ഫ​​​ല​​​ഭൂ​​​യി​​​ഷ്ഠമാ​​​ക്കു​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ലി​​​ലെ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ ധ​​​ന​​​മ​​​ന്ത്രി ബ​​​സാ​​​ലേ​​​ൽ സ്മോ​​​ട്രി​​​ച്ച് പ​​​റ​​​ഞ്ഞു.