യുഎസിൽ വൈദികൻ കുത്തേറ്റു മരിച്ചു
Tuesday, December 12, 2023 12:41 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കത്തോലിക്കാ വൈദികൻ കുത്തേറ്റു മരിച്ചു. നെബ്രാസ്ക സംസ്ഥാനത്തെ ഫോർട്ട് കാൾഹോൺ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. സ്റ്റീഫൻ ഗട്ജ്സെൽ (65) ആണു കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ കിയർ വില്യംസ് (43) എന്നയാൾ അറസ്റ്റിലായി.
ഫോൺ സന്ദേശത്തെത്തുടർന്ന് പള്ളിയിലെത്തിയ പോലീസ് അക്രമിയെയും കുത്തേറ്റ നിലയിൽ വൈദികനെയും പള്ളിമേടയിൽ കണ്ടെത്തുകയായിരുന്നു. വൈദികനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.