ചൈനീസ് കപ്പലും ഫിലിപ്പീനി ബോട്ടും കൂട്ടിയിടിച്ചു
Monday, December 11, 2023 3:21 AM IST
മനില: തെക്കൻ ചൈനാക്കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിൽ സംഘർഷം തുടരുന്നു. തർക്കമേഖലയിൽ ഇന്നലെ ഫിലിപ്പീനി ബോട്ടും ചൈനീസ് തീരരക്ഷാസേനയുടെ കപ്പലും കൂട്ടിയിടിച്ചു. കഴിഞ്ഞദിവസം ഫിലിപ്പീനി ബോട്ടുകൾക്കു നേർക്ക് ചൈനീസ് കപ്പൽ ജലപീരങ്കി പ്രയോഗിച്ചിരുന്നു.
സ്പാർട്ട്ലി ദ്വീപുകളുടെ ഭാഗമായ സെക്കൻഡ് തോമസ് ഷോൾ പാറയ്ക്കു സമീപമാണ് കൂട്ടിയിടിയുണ്ടായത്. ഫിലിപ്പീനി നാവികസേനയുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. ഇവിടെയുള്ള നാവികസേനാംഗങ്ങൾക്കുള്ള വസ്തുക്കളുമായി ചെന്ന സിവിലിയൻ ബോട്ടുകളിലൊന്നിനെ ചൈനീസ് കപ്പൽ ഇടിക്കുകയായിരുന്നുവെന്നു ഫിലിപ്പീൻസ് ആരോപിച്ചു.
എന്നാൽ ഫിലിപ്പീനി ബോട്ട് മനഃപൂർവം തങ്ങളുടെ കപ്പലിൽ ഇടിക്കുകയായിരുന്നുവെന്നു ചൈന പ്രതികരിച്ചു.