ടെന്നസിയിൽ കൊടുങ്കാറ്റ്: ആറു പേർ മരിച്ചു
Monday, December 11, 2023 3:21 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് ശനിയാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റിൽ ആറു പേർ മരിച്ചു. 23 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഷ്വിൽ, ക്ലാർക്സ്വിൽ നഗരങ്ങൾ, മോണ്ട്ഗോമെറി കൗണ്ടി എന്നിവടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. കെട്ടിടങ്ങളും വൈദ്യുതി വിതരണ സംവിധാനങ്ങളും തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. 60,000 പേർക്കു വൈദ്യുതി ഇല്ലാതായി.