ഭീകരാക്രമണത്തിനു പദ്ധതിയിട്ട് യുഎസിൽനിന്നു വന്നയാളെ അറസ്റ്റ് ചെയ്തതായി ക്യൂബ
Monday, December 11, 2023 3:21 AM IST
ഹവാന: ഭീകരാക്രമണത്തിനുള്ള പദ്ധതിയുമായി അമേരിക്കയിൽനിന്നു വന്നയാളെ അറസ്റ്റ് ചെയ്തതായി ക്യൂബൻ സർക്കാർ അറിയിച്ചു. ക്യൂബൻ വംശജനായ ഇയാൾ തെക്കൻ ഫ്ലോറിഡയിൽനിന്നു ജെറ്റ്സ്കീയിലാണ് എത്തിയത്. ആയുധങ്ങളും കൊണ്ടുവന്നിരുന്നു.
ക്യൂബയിൽനിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ആക്രമണം നടത്താനായിരുന്നു പദ്ധതി. അമേരിക്കയിലെ ക്യൂബൻ വംശജർ ഉൾപ്പെട്ട രണ്ടു ഭീകര സംഘടനകളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ക്യൂബൻ സർക്കാർ ആരോപിച്ചു.