ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു. വെടിനിർത്തൽ രണ്ടു ദിവസത്തേക്കുകൂടി നീട്ടാനുള്ള ശ്രമങ്ങൾ ഊർജിതമാണ്.

ബു​​​ധ​​​നാ​​​ഴ്ച 16 ബ​​​ന്ദി​​​ക​​​ളെ ഹ​​​മാ​​​സ് വി​​​ട്ട​​​യ​​​ച്ചു. 30 പ​​​ല​​​സ്തീ​​​നി​​​ക​​​ളെ ഇ​​​സ്രേ​​​ലി ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ചു. ഇ​​​തി​​​നി​​​ടെ, ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ജ​​​റൂ​​​സ​​​ലെ​​​മി​​​ൽ പ​​​ല​​​സ്തീ​​​ൻ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്ന് ഇ​​​സ്രേ​​​ലി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഖ​​​ത്ത​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വ്യാ​​​ഴാ​​​ഴ്ച​​കൂ​​​ടി തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്. ബു​​​ധ​​​നാ​​​ഴ്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ സ​​​മ​​​യം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മി​​നി​​റ്റു​​ക​​​ൾ ശേ​​​ഷി​​​ക്കേ​​​യാ​​ണു തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ ഏ​​​ഴു ദി​​​വ​​​സം ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഒ​​​ഴി​​​വാ​​​യി.

ബു​​​ധ​​​നാ​​​ഴ്ച 12 ഇ​​​സ്രേ​​​ലി​​​ക​​​ളെ​​​യും നാ​​​ലു താ​​​യ്‌​​​ല​​​ൻ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളെ​​​യു​​​മാ​​​ണു ഹ​​​മാ​​​സ് വി​​​ട്ട​​​യ​​​ച്ച​​​ത്. വ​​​നി​​​ത​​ക​​​ളും കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് ഇ​​​സ്രേ​​​ലി ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​ത​​​രാ​​​യ​​​ത്. ഇ​​​ൻ‌​​​സ്റ്റ​​​ഗ്രാം പോ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ മാ​​​സാ​​​ദ്യം ഇ​​​സ്രേ​​​ലി സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്ത പ​​​ല​​​സ്തീ​​​ൻ വ​​​നി​​​താ ആ​​​ക്ടി​​​വി​​​സ്റ്റ് അ​​​ഹ​​​ദ് താ​​​മി​​​നി(22)​​​യും മോ​​​ചി​​​ത​​​രാ​​​യ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

കൂ​​​ടു​​​ത​​​ൽ ബ​​​ന്ദി​​​ക​​​ളു​​​ടെ മോ​​​ച​​​നം, ഗാ​​​സ​​​യി​​​ൽ സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്ക​​​ൽ എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ ഇ​​​ന്ന​​​ലെ ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തി. പ്ര​​​സി​​​ഡ​​​ന്‍റ് ഹെ​​​ർ​​​സോ​​​ഗ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു, പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ്‌​​​മൂ​​​ദ് അ​​​ബ്ബാ​​​സ് എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ബ്ലി​​​ങ്ക​​​ൻ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാം സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്.


ഇ​​​തി​​​നി​​​ടെ, കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെ​​​മി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​ർ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രാ​​​ണെ​​​ന്ന് ഇ​​​സ്രേ​​​ലി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഇ​​​താ​​​മ​​​ർ ബെ​​​ൻ​​​ഗ​​​വീ​​​ർ ആ​​​രോ​​​പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ര​​​ണ്ടു പേ​​​ർ ബ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​സ​​​ര​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ഇ​​​സ്രേ​​​ലി​​​ക​​​ൾ അക്രമികളെ വകവരുത്തി.

അ​​​ക്ര​​​മി​​​ക​​​ൾ കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​സ്രേ​​​ലി സേ​​​ന വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ജ​​​നി​​​ൻ ക്യാ​​​ന്പി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ എ​​​ട്ടും 14ഉം ​​​പ്രാ​​​യ​​​മു​​​ള്ള പ​​​ല​​​സ്തീ​​​ൻ കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.