ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരം
Thursday, November 30, 2023 1:15 AM IST
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു.
രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും റീജണൽ തലങ്ങളിലും വിജയികളായ 43 ടീമുകളെ പങ്കെടുപ്പിച്ച് ലിവർപൂൾ സമാധാന രാജ്ഞി ദേവാലയ ഹാളിൽ ലൈവ് ആയി നടന്ന മത്സരത്തിൽ ഹേവാർഡ്സ് ഹീത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽനിന്നുള്ള ജോമോൻ ജോണ്, ബിബിത കെ. ബേബി ദന്പതികൾ അടങ്ങിയ ടീം ഒന്നാം സമ്മാനം നേടി.
മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗമായ ഷാജി കൊച്ചുപുരയിൽ, ജെൻസി ഷാജി ദന്പതികൾക്ക് രണ്ടാം സ്ഥാനവും ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ അംഗങ്ങളായ ജിസ് സണ്ണി, ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങൾ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.