ബെ​​​​​യ്ജിം​​​​​ഗ്: ആ​​​​​റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് വീ​​​​​സാ​​​​​ര​​​​​ഹി​​​​​ത പ്ര​​​​​വേ​​​​​ശ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ൻ ചൈ​​​​​ന. ഫ്രാ​​​​​ൻ​​​​​സ്, ജ​​​​​ർ​​​​​മ​​​​​നി, ഇ​​​​​റ്റ​​​​​ലി, നെ​​​​​ത​​​​​ർ​​​​​ലാ​​​​​ൻ​​​​​ഡ്സ്, സ്പെ​​​​​യി​​​​​ൻ, മ​​​​​ലേ​​​​​ഷ്യ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് വീ​​​സ​​​​​യി​​​​​ല്ലാ​​​​​തെ ചൈ​​​​​ന​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കും. ഈ ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് 15 ദി​​​​​വ​​​​​സം വി​​​​​സ​​​​​യി​​​​​ല്ലാ​​​​​തെ ചൈ​​​​​ന​​​​​യി​​​​​ൽ തു​​​​​ട​​​​​രാം.

പു​​​​​തി​​​​​യ തീ​​​​​രു​​​​​മാ​​​​​നം ബി​​​​​സി​​​​​ന​​​​​സ്, ടൂ​​​​​റി​​​​​സം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പു​​​​​ത്ത​​​​​ൻ ഉ​​​​​ണ​​​​​ർ​​​​​വ് കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. ഡി​​​​​സം​​​​​ബ​​​​​ർ ഒ​​​​​ന്നു മു​​​​​ത​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണ് പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ൽ വ​​​​​രു​​​​​ത്തു​​​​​ക.


ബ്രൂ​​​ണെ​​​യ്, ജ​​​​​പ്പാ​​​​​ൻ, സിം​​​​​ഗ​​​​​പ്പൂ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കു വീ​​​സ​​​​​യി​​​​​ല്ലാ​​​​​തെ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ചൈ​​​​​ന മു​​​​​ന്പ് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും കോ​​​​​വി​​​​​ഡി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.