ജർമനിയിൽ ഹമാസ് അംഗങ്ങൾക്കെതിരേ റെയ്ഡ്
Friday, November 24, 2023 1:37 AM IST
ബർലിൻ: ജർമനിയിൽ ഹമാസ് അംഗങ്ങളുടെയും അനുകൂലികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നൂറുകണക്കിനു ജർമൻ പോലീസ് സംഘങ്ങൾ റെയ്ഡ് നടത്തി.
ഹമാസിന്റെ പ്രവർത്തനങ്ങൾക്കു ജർമനിയിൽ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണു റെയ്ഡ് നടന്നത്. നവംബർ രണ്ടിനാണ് ഹമാസിനു നിരോധനം ഏർപ്പെടുത്തിയത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ബർലിനിൽ ആഘോഷിച്ച സാമിദൗൻ എന്ന ഗ്രൂപ്പിനെ പിരിച്ചുവിട്ടിരുന്നു.
ജർമനിയിൽ 450 ഹമാസ് തീവ്രവാദികളുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബർലിനിൽ മാത്രം 15 ഹമാസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. മുന്നൂറോളം പോലീസുകാരാണ് റെയ്ഡിൽ പങ്കെടുത്തത്.