ഫിലിപ്പീൻസിൽ തീപിടിത്തം; നാലു കുട്ടികൾ മരിച്ചു
Friday, November 24, 2023 1:37 AM IST
മനില: മധ്യ ഫിലിപ്പീൻസിലെ സെബു നഗരത്തിൽ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നാലു കുട്ടികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു.
മരിച്ചവവരിൽ പതിനൊന്നു മാസം പ്രായമുള്ള ആൺകുഞ്ഞും ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 5.51നാണു തീപിടിത്തമുണ്ടായത്. ഉറങ്ങുകയായിരുന്ന കുട്ടികൾ വീടിനുള്ളിൽ കുടുങ്ങി. ഏഴു വീടുകൾ കത്തിനശിച്ചു.