ഇസ്രേലി ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും ബന്ധുക്കൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Thursday, November 23, 2023 1:37 AM IST
വത്തിക്കാൻ സിറ്റി: ഗാസയിൽ ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ ഇസ്രയേൽക്കാരുടെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻകാരുടെയും ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഇരു കൂട്ടരും വെവ്വേറെയാണു മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സമാധാനത്തിനായി പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിർത്തൽ ധാരണയ്ക്കു മുന്പായിരുന്നു മാർപാപ്പ ഇസ്രേലികളും പലസ്തീനികളുമായി കൂടിക്കാഴ്ച നടത്തിയത്.